Follow KVARTHA on Google news Follow Us!
ad

PM Modi | കര്‍ണാടകയിലെ ദേവനഗരിയില്‍ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച; റോഡ് ഷോ നടക്കവേ, വഴിയോരത്തുനിന്ന യുവാവ് ബാരികേഡ് മറികടന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്തു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Bangalore,News,Prime Minister,Narendra Modi,Protection,National,
ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടകയിലെ ദേവനഗരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ വന്‍ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍. മോദിയുടെ റോഡ് ഷോ നടക്കവേ, വഴിയോരത്തു നിന്ന യുവാവ് ബാരികേഡ് മറികടന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇയാളെ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് പിടികൂടി. അറസ്റ്റ് ചെയ്ത യുവാവിനെ ചോദ്യംചെയ്യുകയാണെന്നും സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Man Caught Running Towards PM Convoy In Karnataka, Cops Deny Security Breach, Bangalore, News, Prime Minister, Narendra Modi, Protection, Nationa

കര്‍ണാടകയില്‍ പ്രധാനമന്തിയുടെ പരിപാടിയില്‍ ഇത് രണ്ടാം തവണയാണ് സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്. ജനുവരിയില്‍ ഹുബ്ബള്ളിയില്‍ റോഡ് ഷോയ്ക്കിടെ വാഹനത്തിന്റെ ചവിട്ടുപടിയില്‍നിന്നു കൈവീശി അഭിവാദ്യം ചെയ്തു മുന്നേറിയ മോദിക്ക് മുന്നിലേക്കു ബാരികേഡ് മറികടന്നു പൂമാലയുമായി 15 വയസ്സുകാരന്‍ ഓടിയെത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ തൊട്ടരികിലെത്തിയ ബാലനില്‍നിന്നു മാല ഏറ്റുവാങ്ങാന്‍ അദ്ദേഹം കൈനീട്ടിയെങ്കിലും എസ്പിജി (സ്‌പെഷല്‍ പ്രൊടക്ഷന്‍ ഫോഴ്‌സ്) ഉദ്യോഗസ്ഥര്‍ കുട്ടിയെ പിടിച്ചുമാറ്റി, മാല വാങ്ങി പ്രധാനമന്ത്രിയെ ഏല്‍പ്പിക്കുകയായിരുന്നു.

Keywords: Man Caught Running Towards PM Convoy In Karnataka, Cops Deny Security Breach, Bangalore, News, Prime Minister, Narendra Modi, Protection, National.

Post a Comment