Arrested | 'ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത് യുവാവ്; ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭാര്യ'; പിന്നീട് സംഭവിച്ചത്

 


ഭുവനേശ്വര്‍: (www.kvartha.com) ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത് യുവാവ്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭാര്യ. സംഭവം പുറത്ത് അറിയിക്കരുതെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പീഡനത്തിന് ഇരയായ യുവതി പൊലീസില്‍ പരാതിപ്പെടുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒഡിഷയിലെ നബരംഗ്പുര്‍ ജില്ലയില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഒഡിഷയിലെ ജഗനാത്പുര്‍ എന്ന ഗ്രാമത്തിലാണ് പീഡനത്തിനിരയായ ഗര്‍ഭിണിയായ യുവതിയുടെ വീട്. തന്റെ ബന്ധുവായ പദ്മ രുഞ്ജികറിനോട് ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകാന്‍ സഹായം ആവശ്യപ്പെട്ടാണ് യുവതി എത്തിയത്. പദ്മ ആശ വര്‍കറാണ്. പദ്മയുടെ വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവ് ലിലിയ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതു കണ്ടുനിന്ന പദ്മ യുവതിയെ രക്ഷിക്കുന്നതിന് പകരം അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

Arrested | 'ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത് യുവാവ്; ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭാര്യ'; പിന്നീട് സംഭവിച്ചത്

പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് യുവതിയെ സമീപത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവരം പുറത്ത് പറയില്ലെന്ന് സത്യം ചെയ്യിച്ചു. എന്നാല്‍ സംഭവത്തില്‍ ഭയന്ന യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമത്തില്‍നിന്ന് നീക്കം ചെയ്യാന്‍ പൊലീസ് സൈബര്‍ സെലിന്റെ സഹായം തേടി. തുടര്‍ന്നാണ് ഇരുവരേയും അറസ്റ്റുചെയ്തത്.

Keywords:  Man assaults pregnant relative in Odisha while wife records video, couple arrested, Odisha, News, Assault, Pregnant Woman, Arrest, Police, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia