Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Assault, Attack, Man Arrested on Assault case.
< !- START disable copy paste -->Arrested | 'കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതിക്കാരിക്കും പൊലീസിനുമെതിരെ യുവാവിന്റെ അക്രമം'
Man Arrested on Assault case,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിയ യുവാവ് പരാതിക്കാരിക്കും ടൗണ്‍ സി ഐ ബിനുമോഹനു നേരെയും അക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ പള്ളിക്കുന്നിലെ ഡോ.അബ്ദുല്‍ വഹാബിന്റെ മകന്‍ ശാരിഫി(42)നെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
കണ്ണൂര്‍ ബാങ്ക് റോഡില്‍ വി കെ ആര്‍ ഡ്രഗ് ലൈന്‍സ് എന്ന സ്ഥാപനം നടത്തി വരുന്ന ആളാണ്. ഇയാള്‍ മാനസിക രോഗത്തിന് ചികിത്സ നടത്തി വരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്ത പൊലീസ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.