Follow KVARTHA on Google news Follow Us!
ad

Arrested | ഓടോറിക്ഷ ഡ്രൈവര്‍മാരെ കബളിപ്പിച്ച് പണം തട്ടിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Police,Auto Driver,Complaint,Kerala,
കണ്ണൂര്‍: (www.kvartha.com) ഓടോറിക്ഷ ഡ്രൈവര്‍മാരെ കബളിപ്പിച്ച് പണം തട്ടിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
താഴെ ചൊവ്വയില്‍ സ്ഥിരമായി ഓടോ ഡ്രൈവര്‍മാരെ പറ്റിച്ച് പണം കൈക്കലാക്കുന്നയാളെയാണ് വ്യാപാരിയുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു.

Man arrested in cheating case, Kannur, News, Police, Auto Driver, Complaint, Kerala


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ തലശ്ശേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് പരിസരത്ത് വെച്ച് പണം തട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി മുഹമ്മദ് താഹയെ (46) ആണ് സമീപവാസികള്‍ സാഹസികമായി പിടികൂടി ടൗണ്‍ പൊലീസിലേല്‍പിച്ചത്. ഓടോ - ടാക്‌സി ഡ്രൈവര്‍മാരെ ട്രിപ് വിളിക്കുകയും യാത്രക്കിടെ സൗഹൃദത്തിലാവുകയും ചെയ്ത ശേഷം പല കാരണങ്ങള്‍ പറഞ്ഞ് അവരില്‍ നിന്ന് 1000 മുതല്‍ പതിനായിരം രൂപ വരെ വാങ്ങി മുങ്ങുകയാണ് ഇയാളുടെ രീതിയെന്ന് പരാതിക്കാര്‍ പറഞ്ഞു.

താഴെ ചൊവ്വയില്‍ നിന്നും കണ്ണൂര്‍ ടൗണിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഓടോറിക്ഷയ്ക്ക് ട്രിപ് വിളിക്കുകയും കൂടെയുണ്ടായിരുന്നയാളുടെ കയ്യില്‍ നിന്നും 8000 രൂപ അപഹരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഈ കേസിലാണ് മുഹമ്മദ് താഹ അറസ്റ്റിലാവുന്നത്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും.

Keywords: Man arrested in cheating case, Kannur, News, Police, Auto Driver, Complaint, Kerala.

Post a Comment