Arrested | ക്ഷേത്ര ഭണ്ഡാരം കവര്‍ച ചെയ്യാനുള്ള ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

 


കണ്ണൂര്‍: (www.kvartha.com) ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. വാരം സ്വദേശി കെ പ്രശാന്തനാ(48)ണ് ചക്കരക്കല്‍ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി പളളിപ്രം പുതിയ ഭഗവതി ക്ഷേത്രഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിക്കവെ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Arrested | ക്ഷേത്ര ഭണ്ഡാരം കവര്‍ച ചെയ്യാനുള്ള ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

ചക്കരക്കല്‍ സി ഐ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് പ്രശാന്തനെ പിടികൂടിയത്. 2016-ല്‍ വാരത്തെ സുരേഷിന്റെ വീട്ടില്‍ നിന്ന് 34 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതുള്‍പ്പെടെ നിരവധി കവര്‍ചാ കേസുകളിലെ പ്രതിയാണ് പ്രശാന്തന്‍ എന്ന് പൊലീസ് പറഞ്ഞു.

2021-ല്‍ വലിയവളപ്പ് കാവിലെ ഭണ്ഡാരം കുത്തി തുറന്നതിന് അന്ന് കണ്ണൂര്‍ ടൗണ്‍ സി ഐയായിരുന്ന ശ്രീജിത് കൊടേരി തന്നെ പ്രശാന്തനെ അറസ്റ്റു ചെയ്തിരുന്നു. ഒരുവര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ രണ്ടു മാസം മുന്‍പാണ് പുറത്തിറങ്ങിയത്. എസ് ഐ പവനന്‍, എ എസ് ഐ സുമേഷ്, സിപിഒ നിസാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords:  Man Arrested For Attempted Temple Robbery, Kannur, News, Arrested, Robbery, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia