Follow KVARTHA on Google news Follow Us!
ad

Arrested | കാട്ടാക്കടയില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊല്ലാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ വിമുക്തഭടന്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Local News,Police,Custody,Kerala,
തിരുവനന്തപുരം: (www.kvartha.com) കാട്ടാക്കടയില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊല്ലാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ വിമുക്തഭടന്‍ പിടിയില്‍. അയല്‍വാസിയായ അജയകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു ക്രൂരമായ സംഭവം നടന്നത്.

Man Arrested For Attempt To Murder, Thiruvananthapuram, News, Local News, Police, Custody, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കാട്ടാക്കട അമ്പലത്തുംകാലയില്‍ താമസിക്കുന്ന കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടമ്മയും മകളും കൊച്ചുമകനുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനം ജനലിനുള്ളിലൂടെ വീട്ടിനുള്ളിലേക്ക് ഒഴിച്ചശേഷം തീയിടുകയായിരുന്നു.

വീട്ടുകാര്‍ രക്ഷപ്പെടാതിരിക്കാന്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ അജയകുമാര്‍ പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നു. മുറിക്കുള്ളില്‍ തീപടരുന്നത് കണ്ടതോടെ കുടുംബാംഗങ്ങള്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു.
വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ഫര്‍ണിചറുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് അറിയുന്നത്. ഇയാള്‍ നേരത്തെ പീഡനക്കേസില്‍ ഉള്‍പ്പെട്ടതായുള്ള വിവരരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കും.

Keywords: Man Arrested For Attempt To Murder, Thiruvananthapuram, News, Local News, Police, Custody, Kerala.

Post a Comment