Follow KVARTHA on Google news Follow Us!
ad

Rescued | പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ യുവാവിനേയും യുവതിയേയും രക്ഷപ്പെടുത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Accident,Trapped,Kerala,
വര്‍ക്കല: (www.kvartha.com) പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ യുവാവിനേയും യുവതിയേയും രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം. ഏകദേശം അരമണിക്കൂറോളം ഇരുവരും പോസ്റ്റില്‍ തൂങ്ങിപ്പിടിച്ച് നിന്നു. പിന്നീട് ഇരുവരേയും രക്ഷപ്പെടുത്തി.

Man and woman who got stuck in high mast light while paragliding rescued, Thiruvananthapuram, News, Accident, Trapped, Kerala

അഗ്‌നിരക്ഷാസേന വിരിച്ച വലയിലേക്ക് ഇരുവരും വീഴുകയായിരുന്നു. കടപ്പുറത്ത് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഇരുവരും സഞ്ചരിച്ച ഗ്ലൈഡര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങുകയായിരുന്നു. ഇതര സംസ്ഥാനക്കാരായ വിനോദസഞ്ചാരികളാണ് ഇവരെന്നാണ് പ്രാഥമിക വിവരം. സാധാരണയായി ഗ്ലൈഡര്‍ സഞ്ചരിക്കുന്നതിനേക്കാള്‍ താഴ്ന്നായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നതെന്നും റിപോര്‍ടുണ്ട്.

Keywords: Man and woman who got stuck in high mast light while paragliding rescued, Thiruvananthapuram, News, Accident, Trapped, Kerala.

Post a Comment