Mallikarjun Kharge | വടക്ക് കിഴക്കന്‍ പാര്‍ടികള്‍ സാധാരണയായി കേന്ദ്ര സര്‍കാരിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Mar 2, 2023, 13:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) വടക്കു കിഴക്കന്‍ പാര്‍ടികള്‍ സാധാരണയായി കേന്ദ്ര സര്‍കാറിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്നാല്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പല നേതാക്കളും ദേശീയ രാഷ്ട്രീയത്തില്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞ അധ്യക്ഷന്‍ അവര്‍ കോണ്‍ഗ്രസിനെയും മതേതര പാര്‍ടികളെയും ജനാധിപത്യത്തെയും ഭരണഘടനയെയും പിന്തുണക്കുന്നതായും അഭിപ്രായപ്പെട്ടു.

തിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉപതിരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട് ഇറോഡ് ഈസ്റ്റ് മണ്ഡലത്തിലെ വിജയം എല്ലാവരും പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന ആത്മവിശ്വാസം പാര്‍ടിക്ക് ഉണ്ടായിരുന്നു. പാര്‍ടി സ്ഥാനാര്‍ഥിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും ജനങ്ങള്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Keywords: Mallikarjun Kharge expects victory in Erode East bypoll, New Delhi, News, Politics, By-election, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.