തിരുവനന്തപുരം: (www.kvartha.com) അധ്യക്ഷ പദവിയില്‍ എത്തിയശേഷം ആദ്യ കേരള സന്ദര്‍ശനം നടത്തുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ഊഷ്മള വരവേല്‍പ് നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തിയത്.
കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജെനറല്‍ സെക്രടറി കെ സി വേണുഗോപാലിനൊപ്പമാണ് ഖര്‍ഗെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ജില്ലാ കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിലും സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ വൈക്കത്തേക്ക് തിരിച്ചു. 3.30ന് വൈക്കത്ത് നടക്കുന്ന ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 5.45ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിലെത്തും. എട്ടുമണിക്ക് കൊച്ചിയില്‍ നിന്ന് ബെംഗ്ലൂറിലേക്ക് പുറപ്പെടും.
Keywords:
Mallikarjun Kharge arrived in Kerala, Thiruvananthapuram, News, Politics, Inauguration, Airport, Congress, Kerala.