Follow KVARTHA on Google news Follow Us!
ad

Accidental Death | സന്ദര്‍ശന വിസ പുതുക്കാന്‍ ബഹ് റൈനില്‍ പോയി മടങ്ങവേ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് മലപ്പുറം സ്വദേശിയായ യുവതി മരിച്ചു; 3 വയസുള്ള മകന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരുക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Riyadh,News,Accidental Death,Malayalees,Dead Body,Injured,hospital,Treatment,Gulf,World,
റിയാദ്: (www.kvartha.com) സന്ദര്‍ശന വിസ പുതുക്കാന്‍ ബഹ് റൈനില്‍ പോയി മടങ്ങവേ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവതി മരിച്ചു. ഇവരുടെ മൂന്നു വയസുള്ള മകന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്. റിയാദിന് സമീപം ഞായറാഴ്ച പുലര്‍ചെയാണ് അപകടം. മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടില്‍ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്.

മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍. ഖൈറുന്നിസയുടെ മകന്‍ മുഹമ്മദ് റൈഹാന്‍, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബ്, ഭാര്യ, ഇവരുടെ കുട്ടി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഖൈറുന്നിസയുടെ ഭര്‍ത്താവ് ഹംസ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരും കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഖൈറുന്നിസ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മുഹമ്മദലി - സീനത്ത് ദമ്പതികളുടെ മകളാണ് ഖൈറുന്നിസ. മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്വിമ റിഫ എന്നീ രണ്ട് മക്കള്‍ കൂടിയുണ്ട്. ഇവര്‍ നാട്ടിലാണ്.

റിയാദില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ അല്‍ഖര്‍ജിന് സമീപം സഹന എന്ന സ്ഥലത്തു നിന്നാണ് ഇരു കുടുംബങ്ങളും സന്ദര്‍ശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്ക് ബഹ് റൈനിലേക്ക് പോയത്. വിസ പുതുക്കി മടങ്ങുന്നതിനിടെ അല്‍ഖര്‍ജ് എത്തുന്നതിന് 150 കിലോമീറ്റര്‍ അകലെവെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.

Malayali woman died in car accident at Riyadh, Riyadh, News, Accidental Death, Malayalees, Dead Body, Injured, Hospital, Treatment, Gulf, World.

സഹനയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താക്കന്മാരുടെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയതാണ് ഇരു കുടുംബങ്ങളും. വിസ പുതുക്കണമെങ്കില്‍ രാജ്യത്ത് നിന്ന് പുറത്തുപോകണം എന്ന നിബന്ധന പാലിക്കാനാണ് ഇവര്‍ ദമ്മാം കോസ് വേ വഴി ബഹ് റൈനില്‍ പോയി മടങ്ങിയത്. അപകടത്തെ തുടര്‍ന്ന് കുടുംബങ്ങളെ സഹായിക്കാനും മൃതദേഹം നടപടിക്രമം പൂര്‍ത്തീകരിച്ച് നാട്ടില്‍ അയക്കാനും അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിങ്, റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ഭാരവാഹികള്‍ രംഗത്തുണ്ട്.

Keywords: Malayali woman died in car accident at Riyadh, Riyadh, News, Accidental Death, Malayalees, Dead Body, Injured, Hospital, Treatment, Gulf, World.

Post a Comment