Obituary | ജുബൈലില്‍ പെട്രോളുമായി പോയ ടാങ്കറിന് തീപ്പിടിച്ച് പാലക്കാട് സ്വദേശിയായ ഡ്രൈവര്‍ മരിച്ചു
Mar 27, 2023, 18:25 IST
ജുബൈല്‍: (www.kvartha.com) ജുബൈലില്‍ പെട്രോളുമായി പോയ ടാങ്കറിന് തീപ്പിടിച്ച് മലയാളി ഡ്രൈവര്‍ മരിച്ചു. പ്രമുഖ ഇന്ധന വിതരണക്കാരായ അല്‍-ബുഅയിനയിന്‍ കംപനിയിലെ ഹെവി ഡ്രൈവര്‍ പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജുബൈല്‍ - അബുഹദ്രിയ റോഡിലായിരുന്നു അപകടം നടന്നത്.
നിറയെ ഇന്ധനവുമായി കംപനിയുടെ പെട്രോള്‍ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ സാരമായി പൊള്ളലേറ്റ അനില്‍ കുമാര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.
14 വര്‍ഷമായി സഊദിയില്‍ ജോലി ചെയ്തുവരികയാണ് അനില്‍കുമാര്‍. ജുബൈല്‍ ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് നടപടികള്‍ തുടങ്ങിയതായി പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം ജുബൈല്‍ കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.
Keywords: Malayali died in Jubail after fuel tanker caught fire, Saudi Arabia, News, Accident, Dead Body, Malayalee, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.