Follow KVARTHA on Google news Follow Us!
ad

Died | ഹൃദയാഘാതം: പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയില്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Abu Dhabi,News,Dead,Dead Body,hospital,Treatment,Obituary,Gulf,World,
അബൂദബി: (www.kvartha.com) ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയില്‍ മരിച്ചു. കുമ്പിടി പെരുമ്പലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടി(32)യാണ് മരിച്ചത്. അബൂദബി മുസഫ ശാബിയ 12ലെ ഫ്രഷ് ഫ്രൂട് മാര്‍ട് ശാഖയില്‍ സെയില്‍സ്മാനായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Malayali died in Abu Dhabi due to cardiac arrest, Abu Dhabi, News, Dead, Dead Body, Hospital, Treatment, Obituary, Gulf, World

രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പില്‍ ഉമൈബയുടെയും മകനാണ്. ഭാര്യ: സഫ്‌ന. ഒരു കുട്ടിയുണ്ട്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Malayali died in Abu Dhabi due to cardiac arrest, Abu Dhabi, News, Dead, Dead Body, Hospital, Treatment, Obituary, Gulf, World.

Post a Comment