Follow KVARTHA on Google news Follow Us!
ad

Hospitalized | നടന്‍ ഇന്നസന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Cine Actor,hospital,Treatment,Innocent,Kerala,
തിരുവനന്തപുരം: (www.kvartha.com) ശാരീരിക അസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഇന്നസന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. ശരീരം ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.

Malayalam actor Innocent hospitalized, Thiruvananthapuram, News, Cine Actor, Hospital, Treatment, Innocent, Kerala.

അര്‍ബുദത്തോട് പടപൊരുതി അതിനെ അതിജീവിച്ച് ജീവിതത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസന്റ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട താരം മറ്റുള്ളവര്‍ക്കെല്ലാം ഒരു പ്രചോദനമാണ്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'മകള്‍', 'കടുവ' തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസെന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.

Keywords: Malayalam actor Innocent hospitalized, Thiruvananthapuram, News, Cine Actor, Hospital, Treatment, Innocent, Kerala.

Post a Comment