കൊച്ചി: (www.kvartha.com) നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റി' ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. മാളവിക മോഹനനും മാത്യുവും ഒന്നിച്ച ചിത്രമാണ് 'ക്രിസ്റ്റി'. മികച്ച പ്രതികരണങ്ങളാണ് 'ക്രിസ്റ്റി'യെന്ന ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്.
ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവാണ്. ഈ മാസം തന്നെ മാത്യു തോമസിന്റെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചേക്കുമെന്ന് ലെറ്റ്‌സ്‌സിനിമ ട്വീറ്റ് ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് ഇതിന്. ആനന്ദ് സി ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആല്‍വിന്‍ ഹെന്റി തന്നെയാണ് കഥയും രചിച്ചിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ് കുറുപ്പ്, വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keywords: News,Kerala,State,Kochi,Entertainment,Cinema,Latest-News, Malavika Mohanan starrer new film 'Christy' to stream in SonyLiv soon#LetsCinema Exclusive: Malavika Mohanan, Mathew Thomas starrer #Christy streaming rights bagged by SonyLiv.
— LetsCinema (@letscinema) March 1, 2023
Premieres this month. pic.twitter.com/6bKjSCqstp