Follow KVARTHA on Google news Follow Us!
ad

Train | സ്റ്റേഷനില്‍ നിര്‍ത്താതെ കുതിച്ച രാജ്യറാണി എക്‌സ്പ്രസ് പിന്നീട് പിറകോട്ടെടുത്ത് യാത്രക്കാരെ ഇറക്കി

Malappuram: Train came in reverse and disembarked the passengers #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മലപ്പുറം: (www.kvartha.com) പതിവുപോലെ തുവ്വൂര്‍ സ്റ്റേഷനില്‍ ഇറങ്ങാനുള്ളവര്‍ ബാഗും സാധനങ്ങളുമായി തയ്യാറായി നിന്ന യാത്രക്കാരെ അമ്പരിപ്പിച്ച് സ്റ്റേഷനില്‍ നിര്‍ത്താതെ രാജ്യറാണി എക്‌സ്പ്രസ് മുന്നോട്ട് കുതിച്ചു. എന്നാല്‍ പിന്നീട് ട്രെയില്‍ പിറകോട്ടെടുത്ത് വന്ന് യാത്രക്കാരെ ഇറക്കി

ഇതിനിടെ തുവ്വൂര്‍ കഴിഞ്ഞിട്ടും കുതിച്ചു പായുന്ന ട്രെയിന്‍ കണ്ട് യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരില്‍ ചിലര്‍ വാഹനത്തില്‍ വാണിയമ്പലത്തേക്ക് പുറപ്പെട്ടു. പാതിവഴിയില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ പിറകോട്ടെടുത്ത് ആളെയിറക്കിയ വിവരമറിയുന്നത്. 

രാജ്യറാണി എക്‌സ്പ്രസ് ചൊവ്വാഴ്ച പുലര്‍ചെ 4.50നാണ് തുവ്വൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്. ട്രെയിന്‍ നിര്‍ത്താതെ പോകുന്നത് കണ്ടപ്പോള്‍ തുവ്വൂരില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ ബഹളമുണ്ടാക്കാനും തുടങ്ങി. റെയില്‍വേ ജീവനക്കാരടക്കം അന്ധാളിച്ചു നില്‍ക്കേ ബസ് പിറകോട്ടെടുത്ത് ആളെയിറക്കുന്നതുപോലെ ട്രെയിന്‍ പിന്നോട്ട് സഞ്ചരിച്ച് യാത്രക്കാരെ ഇറക്കുന്നതാണ് പിന്നീട് കണ്ടത്. 

News,Kerala,State,Train,Railway,Local-News,Malappuram,Travel, Passengers, Malappuram: Train came in reverse and disembarked the passengers


വിദ്യാര്‍ഥികളടക്കം ഏകദേശം 50 ആളുകള്‍ തുവ്വൂരില്‍ ഇറങ്ങാനുണ്ടായിരുന്നു. നിലമ്പൂരില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനാണ് തുവ്വൂര്‍. ഷൊര്‍ണൂരില്‍ നിന്നും 45 കിലോമീറ്റര്‍ കഴിഞ്ഞാണ് ഈ സ്റ്റേഷനില്‍ എത്തുന്നത്. തുവ്വൂരിനും നിലമ്പൂരിനുമിടയില്‍ വാണിയമ്പലമാണ് ഏക സ്റ്റേഷന്‍. ട്രെയിന്‍ നിര്‍ത്താതെ പോകാനുള്ള കാരണം വ്യക്തമല്ല. 

Keywords: News,Kerala,State,Train,Railway,Local-News,Malappuram,Travel, Passengers, Malappuram: Train came in reverse and disembarked the passengers 

Post a Comment