Follow KVARTHA on Google news Follow Us!
ad

Accidental Death | സവാളയുമായി പോകുകയായിരുന്ന ലോറി മറിഞ്ഞ് 3 പേര്‍ക്ക് ദാരുണാന്ത്യം

Malappuram: Three died in road accident at Vattappara Valalu#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com) വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ലോറിയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങള്‍ വളാഞ്ചേരിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. 

രാവിലെ 7.20നായിരുന്നു അപകടം. കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് ഗര്‍ത്തത്തിലേക്ക് മറിഞ്ഞത്. സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവില്‍വച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം.

30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞയുടനെതന്നെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലോറിയുടെ ക്യാബിനുള്ളില്‍ മൂന്നുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. കമിഴ്ന്ന് വീണിരുന്ന ലോറിയുടെ ഏറ്റവും താഴെ ഭാഗത്തായാണ് ക്യാബിന്‍ ഉണ്ടായിരുന്നത്.

News, Kerala, Malappuram, Accident, Accidental Death, Dead Body, hospital, Local-News,  Malappuram: Three died in road accident at Vattappara Valalu


ഏറെ സമയം എടുത്താണ് ക്യാബിന്‍ ഉയര്‍ത്തിയത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടയിലാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് നടക്കാവ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. 

ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സ്ഥിരം അപകടമേഖലയായ ഈ വളവ് ഒഴിവാക്കിയുള്ള സമാന്തര പാതയുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ നാട്ടുകാര്‍ പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്. 

Keywords: News, Kerala, Malappuram, Accident, Accidental Death, Dead Body, hospital, Local-News,  Malappuram: Three died in road accident at Vattappara Valalu

Post a Comment