Follow KVARTHA on Google news Follow Us!
ad

Arrested | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്ന കേസ്; ഒരാള്‍ അറസ്റ്റില്‍

Malappuram: Man arrested in molesting minor boy#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മലപ്പുറം: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. അബ്ദുല്‍ ഹമീദ് എന്നയാളെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്ന പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകാനായി ബസ് സ്റ്റോപില്‍ ബസ് കാത്തുനിന്ന കുട്ടിയെ ഇവിടെവച്ച് പരിചയപ്പെട്ട പ്രതി ബൈകില്‍ കയറ്റിക്കൊണ്ട് പോയി രണ്ട് തവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ കുട്ടി ഹാജരാകാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.

News,Kerala,State,Local-News,Malappuram,Molestation,Crime,Child,Child Abuse,Abuse,Police,Arrested,Case,POCSO, Malappuram: Man arrested in molesting minor boy


തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ കേസിലാണ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നേരത്തെ പാണ്ടിക്കാട് പൊലീസിനെ ആക്രമിച്ച കേസിലും പ്രതി ചേര്‍ക്കപ്പെട്ട ആളാണ് അബ്ദുല്‍ ഹമീദെന്ന് പൊലീസ് പറഞ്ഞു. 

Keywords: News,Kerala,State,Local-News,Malappuram,Molestation,Crime,Child,Child Abuse,Abuse,Police,Arrested,Case,POCSO, Malappuram: Man arrested in molesting minor boy

Post a Comment