കോഴിക്കോട്: (www.kvartha.com) മാഹി സ്വദേശിനിയായ യുവ ഡോക്ടറുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ആത്മഹത്യയാണെന്നും പൊലീസ്. വെള്ളിയാഴ്ച പുലര്‍ചെയാണ് സദ റഹ്മാന്‍ (26) എന്ന ഡോക്ടറെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് ബീച് ആശുപത്രിക്ക് സമീപമുള്ള ഫ്‌ലാറ്റിലെ 12-ാം നിലയില്‍ നിന്നാണ് ഫിദ ചാടിയത്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി രണ്ട് ദിവസം മുന്‍പായിരുന്നു ഡോക്ടര്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ലാറ്റിലെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഫ്‌ലാറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ എന്തോ ആഘോഷം നടന്നിരുന്നെന്നും ഫ്‌ലാറ്റിലെ സെക്യൂരിറ്റി ഉള്‍പെടെ വ്യക്തമാക്കിയിരുന്നു.
പുലര്‍ചെ നാല് മണിയോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളയില്‍ പൊലീസാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്.
Keywords: News, Kerala, State, Kozhikode, Trending, Latest-News, Death, Police, Suicide, Mahe doctor committed suicide confirmed police