Follow KVARTHA on Google news Follow Us!
ad

Controversial Explanation | വഴിയരികില്‍ നിന്ന യുവതിയെ ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സുഹൃത്തായ പെണ്‍കുട്ടിയെ ബൈകില്‍ കയറ്റാന്‍ ശ്രമിച്ചതാണ് സംഭവമെന്ന് വിചിത്ര വിശദീകരണവുമായി മധ്യപ്രദേശ് പൊലീസ്'; ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം

Madhya Pradesh: Policeman molests woman standing on roadside, Police gives controversial explanation #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഭോപാല്‍: (www.kvartha.com) വഴിയരികില്‍ നിന്ന പെണ്‍കുട്ടിയോട് പൊലീസുകാരന്‍ അതിക്രമം നടത്തിയെന്ന പരാതിയില്‍ വിചിത്ര വിശദീകരണവുമായി മധ്യപ്രദേശ് പൊലീസ്. ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചത് വലിയ ചര്‍ചയായതിന് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണമെത്തുന്നത്.  

പൊലീസ് ഉദ്യോസ്ഥന്റെ സുഹൃത്തായ പെണ്‍കുട്ടിയെ ബൈകില്‍ കയറ്റാന്‍ ശ്രമിച്ചതാണ് സംഭവമെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വിശദീകരണം. പെണ്‍കുട്ടിയും പൊലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളാണെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മദ്യപിച്ചിരുന്നുവെന്നതിനാല്‍ ബൈകില്‍ കൊണ്ടുവിടാനായി ശ്രമിച്ചതാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഭോപാല്‍ അഡീ. ഡിസിപി സ്‌നേഹി മിശ്ര വ്യക്തമാക്കി. 

അതേസമയം, പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താല്‍ വകുപ്പുതല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടുണ്ട്. പെണ്‍കുട്ടി മൊഴി എഴുതി നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ദൃശ്യങ്ങളെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിവാദമാണ് തുടരുന്നത്. 

റോഡരികില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പൊലീസ് ഉദ്യോസ്ഥന്‍ ശ്രമിക്കുന്നെന്ന പേരിലുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. പൊലീസുകാരനില്‍ നിന്ന് കുതറിമാറാന്‍ പല തവണ പെണ്‍കുട്ടി ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.  

മധ്യപ്രദേശിലെ ഹൗന്‍മാന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിവാദ സംഭവങ്ങളുണ്ടായത്. രാത്രിയില്‍ ഒറ്റയ്ക്ക് നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ബൈകില്‍ സഞ്ചരിക്കവെ കാണുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ പൊലീസ് വേഷത്തില്‍ തന്നെ പെണ്‍കുട്ടിയെ ഉപദ്രവിക്കാനും തുടങ്ങി. ബൈകിലിരുന്ന് കൊണ്ടായിരുന്നു ആദ്യം ഇയാളുടെ ആക്രമണം. 

News, National, Video, Social-Media, Criticism, Molestation attempt, Police, Police men, police-station, Woman, Congress, Madhya Pradesh: Policeman molests woman standing on roadside,  Police gives controversial explanation


ഇയാള്‍ വലവട്ടം യുവതിയെ പിടിച്ച് വലിക്കുകയും ശരീരത്തില്‍ കയറി പിടിക്കുകയുമൊക്കെ ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പെണ്‍കുട്ടി കുതറി മാറാന്‍ ശ്രമിക്കുമ്പോഴും ഇയാള്‍ പിന്നേയും ബലമായി ദേഹത്ത് തൊടുന്നത് തുടരുകയായിരുന്നു. ഒടുവില്‍ ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് പെണ്‍കുട്ടി നടക്കാന്‍ ശ്രമിക്കുന്നതും, ഇയാള്‍ പിന്തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

ദൃശ്യങ്ങള്‍ വന്‍ വിവാദമായതോടെ മധ്യപ്രദേശിലെ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു.

Keywords: News, National, Video, Social-Media, Criticism, Molestation attempt, Police, Police men, police-station, Woman, Congress, Madhya Pradesh: Policeman molests woman standing on roadside,  Police gives controversial explanation 

Post a Comment