ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പരുക്കേറ്റ എല്ലാവരെയും ജില്ലയിലെ രാജ്നഗര്‍ ഗ്രാമത്തിലെ ടികാംഗഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരും പരുക്കേറ്റവരും മാവായി ഗ്രാമത്തിലെ ഒരേ കുടുംബത്തിലുള്ളവരാണെന്നും കാര്‍ അമിത വേഗത്തിലായിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് മരത്തിലിടിക്കാന്‍ ഇടയാക്കിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, India, Bhoppal, Accident, Accidental Death, Local-News, Family, Madhya Pradesh: Five died, eight injured as speeding SUV rams into tree near Tikamgarh