Accidental Death | രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ മൂടിയ മേല്‍ക്കൂര തകര്‍ന്ന് 2 സ്ത്രീകളടക്കം 11 പേര്‍ മരിച്ചു; നിരവധി പേര്‍ മണ്ണിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

 


ഇന്‍ഡോര്‍: (www.kvartha.com) രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ മൂടിയ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകളടക്കം 11 പേര്‍ മരിച്ചു. ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ പുരാതനമായ വലിയ കിണറിന്റെ മേല്‍ത്തട്ട് തകര്‍ന്നുവീണാണ് ദുരന്തം സംഭവിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ദുരന്തം സംഭവിച്ചത്.

ഇരുപത്തഞ്ചോളം ആളുകള്‍ ഇപ്പോഴും കിണറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് പുരാതനമായ കിണറിന്റെ മേല്‍ക്കൂരയില്‍ ധാരാളം ആളുകള്‍ തടിച്ചുകൂടിയിരുന്നുവെന്നും ഭാരം താങ്ങാനാവാതെ തകര്‍ന്നു വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതോടെ മുകളിലുണ്ടായിരുന്നവര്‍ കൂട്ടത്തോടെ കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇതുവരെ 19 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലു പേരുടെ മരണം മധ്യപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു.

Accidental Death | രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ മൂടിയ മേല്‍ക്കൂര തകര്‍ന്ന് 2 സ്ത്രീകളടക്കം 11 പേര്‍ മരിച്ചു; നിരവധി പേര്‍ മണ്ണിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

കയറുകളും കോണികളും ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്കു പുറമെ പൊലീസ്, ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും ദുഃഖം രേഖപ്പെടുത്തി. ദുരന്തം നിര്‍ഭാഗ്യകരമാണെന്നും കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും പുറത്തെത്തിക്കാന്‍ ശ്രമം പുരോഗമിക്കുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

Keywords:  Madhya Pradesh: 11 dead as roof of well in Indore temple caves in, Madhya pradesh, News, Accidental Death, Injured, Festival, Chief Minister, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia