Follow KVARTHA on Google news Follow Us!
ad

Sahitya Academy | കേന്ദ്രസാഹിത്യ അകാഡമി: മാധവ് കൗശിക് പ്രസിഡണ്ട്; കുമുദ് ശർമ വൈസ് പ്രസിഡണ്ട്; സി രാധാകൃഷ്ണന്‍ തോറ്റത് ഒരു വോടിന്

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Madhav Kaushik elected as Kendra Sahitya Academy President
ന്യൂഡെൽഹി: (www.kvartha.com) കേന്ദ്രസാഹിത്യ അകാഡമി വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാഹിത്യകാരൻ സി രാധാകൃഷ്ണൻ പരാജയപ്പെട്ടു. ഡെൽഹി സർവകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രൊഫ. കുമുദ് ശർമയാണ് രാധാകൃഷ്ണനെ ഒറ്റ വോടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. ഇവർക്ക് കേന്ദ്ര ഭരണ കക്ഷി പിന്തുണയുണ്ട്.

കേന്ദ്ര ഭരണ ഒത്താശയോടെ മത്സരിച്ച ജി വെങ്കിടേശയെ പരാജയപ്പെടുത്തി ഔദ്യോഗിക പാനലിൽ മത്സരിച്ച മാധവ് കൗശിക് പ്രസിഡണ്ടായി. 92 അംഗങ്ങൾ വോട് രേഖപ്പെടുത്തിയതിൽ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്. കർണാടക സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറാണ് മെല്ലെപുരം ജി വെങ്കിടേശ.

New Delhi, National, News, Vote, Karnataka, University, Election, Politics, Political-News, Report, Central Government, Top-Headlines, Madhav Kaushik elected as Kendra Sahitya Academy President.

അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സി രാധാകൃഷ്ണൻ പ്രതികരിച്ചു. മാധവ് കൗശികിനെ പ്രസിഡന്റും സി. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റുമാക്കാൻ നേരത്തെ ധാരണയായിരുന്നു. എന്നാൽ, സംഘ്പരിവാർ അനുകൂലികളുടെ പാനൽ അപ്രതീക്ഷിതമായി മത്സരം പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിലേക്ക് നീണ്ടതെന്നാണ് റിപോർട്. 92 പേർക്കാണ് വോടവകാശമുണ്ടായിരുന്നത്. ഇതിൽ പത്തുപേർ കേന്ദ്ര സർകാർ നോമിനികളുമാണ്. മലയാളികളായ കെപി രാമനുണ്ണി, വിജയലക്ഷ്മി എന്നിവർക്കും വോടവകാശമുണ്ടായിരുന്നു.

Keywords: New Delhi, National, News, Vote, Karnataka, University, Election, Politics, Political-News, Report, Central Government, Top-Headlines, Madhav Kaushik elected as Kendra Sahitya Academy President.
< !- START disable copy paste -->

Post a Comment