Follow KVARTHA on Google news Follow Us!
ad

MA Yusuff Ali | ദൈവം ക്ഷമാശീലരുടെ കൂട്ടത്തില്‍, പുറമെ നിന്നുള്ള ആരോപണങ്ങള്‍ ബാധിക്കില്ല; ഇഡി നോടിസ് അയച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എം എ യൂസുഫലി

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Dubai,Business Man,M.A.Yusafali,Social Media,Controversy,Notice,World,Gulf,News,
ദുബൈ: (www.kvartha.com) ദൈവം ക്ഷമാശീലരുടെ കൂട്ടത്തിലാണെന്നും പുറമെ നിന്നുള്ള ആരോപണങ്ങള്‍ തന്നെയോ ലുലുവിനെയോ ബാധിക്കില്ലെന്നും വ്യക്തമാക്കി ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫലി. ലൈഫ് മിഷന്‍ വിഷയത്തില്‍ എംഎ യൂസുഫലിക്ക് ഇഡി നോടിസ് അയച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹ മാധ്യമ ആരോപണങ്ങളില്‍ ഭയമില്ല. 65,000 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്‍ഡ്യക്ക് പുറത്ത് ശമ്പളം കൊടുക്കുന്ന സ്ഥാപനവുമാണ് ലുലു. എന്നും പാവപ്പെട്ടവരോടൊപ്പമാണെന്നും പല വിഷയങ്ങളിലും പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും യൂസുഫലി പറഞ്ഞു.

ലൈഫ് മിഷന്‍ കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് ലുലു ഗ്രൂപ് മേധാവിയും വ്യവസായിയുമായ എംഎ യൂസഫ് അലിക്ക് ഇഡി നോടീസ് അയച്ചിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ മാര്‍ച് 16 ന് ഹാജരാകണമെന്നാണ് നോടിസില്‍ പറഞ്ഞിരിക്കുന്നതെന്ന് ദി ഹിന്ദു റിപോര്‍ട് ചെയ്തു. മാര്‍ച് ഒന്നിന് മൊഴി രേഖപ്പെടുത്താന്‍ സമന്‍സ് അയച്ചിരുന്നുവെങ്കിലും ആ സമയത്ത് യൂസുഫലി വിദേശത്തായിരുന്നു. തുടര്‍ന്നാണ് അന്വേഷണ ഏജന്‍സി രണ്ടാമതും സമന്‍സ് അയച്ചിരിക്കുന്നത്.

പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്ക് ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തില്‍ 4.50 കോടി രൂപ കോഴയായും കമീഷനായും തട്ടിയെടുത്തുവെന്നാണ് കേസ്. 2020 സെപ്റ്റംബര്‍ 30നാണ് സിബിഐ കേസ് രെജിസ്റ്റര്‍ ചെയ്തത്. പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഏറ്റെടുക്കുകയായിരുന്നു.

MA Yusuff Ali responds to controversies related to ED notice, Dubai, Business Man, MA Yusafali, Social Media, Controversy, Notice, World, Gulf, News

കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രടറി സിഎം രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിനിടെയാണ് യൂസുഫ് അലിക്ക് നോടിസ് അയച്ചത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കംപനിയുമായി 300 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നോടിസ്.

Keywords: MA Yusuff Ali responds to controversies related to ED notice, Dubai, Business Man, MA Yusafali, Social Media, Controversy, Notice, World, Gulf, News.

Post a Comment