Follow KVARTHA on Google news Follow Us!
ad

Blinkers On Bicycles | സൈക്കിൾ യാത്രക്കാർക്ക് സൗജന്യമായി ലൈറ്റുകൾ സമ്മാനിക്കുന്നത് ജീവിത വ്രതമാക്കി 23കാരി; പിന്നിലുള്ള ഹൃദയസ്പർശിയായ കാരണമിതാണ്!

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Lucknow Girl Installs Free Blinkers On Bicycles, Reason Will Impress You To Nth: Watch
ലക്‌നൗ: (www.kvartha.com) സൈക്കിൾ യാത്രക്കാർക്ക് ലൈറ്റുകൾ സമ്മാനിക്കുക മാത്രമല്ല അവ സ്ഥാപിക്കുകയും ചെയ്ത് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള ഖുഷി പാണ്ഡെ എന്ന 23 കാരി വ്യത്യസ്തയാവുന്നു. 2022 ഡിസംബർ 25-ന് രാത്രി ലക്നൗവിലെ ആമിനാബാദിൽ നടന്ന ദാരുണമായ റോഡപകടത്തിൽ മുത്തച്ഛനെ നഷ്ടപ്പെട്ടതുമുതൽ ഖുഷി ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. കാർ സൈക്കിളിൽ ഇടിച്ചതിനെ തുടർന്നാണ് മുത്തച്ഛൻ മരിച്ചത്. കാറോടിച്ചയാൾക്ക് ഇരുട്ടും മൂടൽമഞ്ഞും കാരണം ഖുഷിയുടെ മുത്തച്ഛൻ സഞ്ചരിച്ച സൈക്കിൾ കാണാൻ പറ്റിയിരുന്നില്ല. ഇതാണ് അപകടത്തിന് വഴിവെച്ചത്.

Lucknow, National, News, Video, Passengers, Cycle, Road, Accident, Car, Student, Woman, Top-Headlines, Lucknow Girl Installs Free Blinkers On Bicycles, Reason Will Impress You To Nth: Watch.

ജീവിതത്തെ മാറ്റിമറിച്ച ആ ദുരന്തത്തെത്തുടർന്ന്, 23-കാരി നഗരത്തിലെ സൈക്കിൾ ഓടിക്കുന്നവർക്ക് മിന്നുന്ന ലൈറ്റുകൾ സമ്മാനിക്കാനുള്ള ദൗത്യം ആരംഭിച്ചു. മുത്തച്ഛനെ നഷ്ടപ്പെട്ടതിന്റെ വേദനയും ആഘാതവും എപ്പോഴും അനുഭവിക്കുമെങ്കിലും, മറ്റൊരു കുടുംബത്തിനും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കാൻ കഴിയുന്നത്ര വിളക്കുകൾ സമ്മാനിക്കുകയും സ്ഥാപിക്കുകയും ചെയ്യുമെന്ന് ഖുഷി പറയുന്നു.


2023 ജനുവരി 13 ന് തന്റെ ദൗത്യം ആരംഭിച്ചതിന് ശേഷം ഇതുവരെ 500 സൈക്കിളുകളിൽ ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഖുഷി വ്യക്തമാക്കി. നിയമ വിദ്യാർഥി കൂടിയായ യുവതി സാമൂഹിക സേവനങ്ങളിലും സജീവമാണ്.

Keywords: Lucknow, National, News, Video, Passengers, Cycle, Road, Accident, Car, Student, Woman, Top-Headlines,  Lucknow Girl Installs Free Blinkers On Bicycles, Reason Will Impress You To Nth: Watch.
< !- START disable copy paste -->

Post a Comment