Follow KVARTHA on Google news Follow Us!
ad

SC | വധശ്രമക്കേസില്‍ അയോഗ്യനായ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരം, പരാതിക്കാരന് 16 പരുക്കുകളുണ്ടെന്നും സമയത്ത് ചികിത്സ നല്‍കിയില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും സുപ്രീം കോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,By-election,Supreme Court of India,Criticism,National,
ന്യൂഡെല്‍ഹി: (www.kvartha.com) വധശ്രമക്കേസില്‍ അയോഗ്യനായ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് വിലയിരുത്തി സുപ്രീം കോടതി. ഫൈസലിനെതിരായ പരാതിക്കാരന് പതിനാറ് പരുക്കുകളുണ്ടെന്ന് ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടു. സമയത്ത് ചികിത്സ നല്‍കിയില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപൂര്‍വമായ സാഹചര്യങ്ങളിലേ വിധി സ്റ്റേ ചെയ്യാനാകൂവെന്നും സുപ്രീംകോടതി അറിയിച്ചു. ഫൈസലിനെതിരായ വിധി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനാണ് കോടതിയെ സമീപിച്ചത്.

ബുധനാഴ്ച രാവിലെയാണ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ച് ലോക്സഭാ സെക്രടേറിയറ്റ് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. അയോഗ്യതയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയായിരുന്നു ലോക്സഭാ സെക്രടേറിയറ്റിന്റെ നിര്‍ണായക തീരുമാനം. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിഎം സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസല്‍ ഉള്‍പെടെയുള്ള പ്രതികള്‍ക്ക് 10 വര്‍ഷം തടവ് കവരത്തി സെഷന്‍സ് കോടതി വിധിച്ചത്.

ജനുവരി 11ന് ആണ് കവരത്തി കോടതിയുടെ വിധിയുണ്ടായത്. പിന്നാലെ ഫൈസലിനെ ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തിച്ച് ജയിലിലാക്കി. തിരഞ്ഞെടുപ്പു കമിഷന്‍ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈകോടതി റദ്ദാക്കി.

LS Secretariat revokes disqualification of Lakshadweep MP Mohammed Faizal, New Delhi, News, Politics, By-election, Supreme Court of India, Criticism, National

ഹൈകോടതി വിധി വന്നതോടെ തിരഞ്ഞെടുപ്പു നടപടികള്‍ നിര്‍ത്തിവച്ചു. ഈ സാഹചര്യത്തില്‍ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ഫൈസല്‍ ലോക്‌സഭാ സെക്രടേറിയറ്റിന് കത്തു നല്‍കി. എന്നാല്‍ രണ്ടു മാസത്തോളമായിട്ടും അയോഗ്യത പിന്‍വലിക്കാത്തതില്‍ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് അയോഗ്യത പിന്‍വലിച്ച് ലോക്‌സഭ സെക്രടേറിയറ്റ് ഉത്തരവിറക്കിയത്.

Keywords: LS Secretariat revokes disqualification of Lakshadweep MP Mohammed Faizal, New Delhi, News, Politics, By-election, Supreme Court of India, Criticism, National.

Post a Comment