ലന്‍ഡന്‍: (www.kvartha.com) യുകെയില്‍ മലയാളി ബാലന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്പതികളുടെ മൂന്നര മാസം മാത്രം പ്രായമുള്ള ജെയ്ഡന്‍ ആണ് മാഞ്ചസ്റ്ററില്‍ മരിച്ചത്.
കമഴ്ന്ന് വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് റിപോര്‍ട്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ദുരന്തം സംഭവിച്ചത്. അപകടവിവരം അറിഞ്ഞയുടന്‍ ആംബുലന്‍സ് സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഞ്ചസ്റ്ററിലെ റോച്‌ഡെയ്‌ലിലാണ് കുടുംബം താമസിക്കുന്നത്. റോയല്‍ ഓള്‍ഡ്ഹാം ആശുപത്രിയിലെ നഴ്‌സാണ് കുട്ടിയുടെ മാതാവ്.
കുടുംബത്തിലേക്ക് മൂത്ത രണ്ട് പെണ്‍കുട്ടികളോടൊപ്പം ഒരുപാട് സന്തോഷങ്ങളുമായെത്തിയ പിഞ്ചോമനയുടെ വേര്‍പാട് താങ്ങാനാവാതെ കരയുന്ന യുവദമ്പതികളെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണ് ബ്രിടനിലെ സുഹൃത്തുക്കളും.
പ്രിസ്റ്റണിലെ മലയാളികളായ ജോജിയുടെയും സിനിയുടെയും രണ്ടുവയസുള്ള ഏകമകന്‍ ജോനാഥന്‍ ജോജി പനി ബാധിച്ച് ചികില്‍സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ഈ മരണവാര്‍ത്തയുടെ ഞെട്ടലില്‍നിന്നും മുക്തമാകാത്ത മലയാളി സമൂഹത്തിനിടിയിലേക്കാണ് സങ്കടകരമായ മറ്റൊരു വേര്‍പാട് കൂടിയെത്തുന്നത്.
Keywords: News,World,international,London,Britain,Death,Child,Obituary, London: Malayali kid died while trying to bow