Follow KVARTHA on Google news Follow Us!
ad

Cricket | ഐപിഎല്‍ ചരിത്രത്തില്‍ ഉയര്‍ന്ന റണ്‍സ് ശരാശരിയുള്ള മികച്ച 5 ബാറ്റ്‌സ്മാന്‍മാര്‍; പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം മാത്രം!

List of batters with the highest average in IPL, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം സീസണ്‍ മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ജയന്റ്സും തമ്മിലാണ് ആദ്യ മത്സരം. ആരാധകര്‍ ആവേശത്തോടെയാണ് ലീഗിനായി കാത്തിരിക്കുന്നത്. ഓരോ സീസണിലും നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യുന്നതായി കാണുന്നു. എന്നാല്‍ ചില റെക്കോര്‍ഡുകള്‍ വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാകാറുള്ളൂ. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് ശരാശരിയുള്ള മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാരെ പരിശോധിക്കാം.
       
IPL 2023, News, National, Mumbai, Top-Headlines, Sports, IPL, Cricket, Players, BCCI, List of batters with the highest average in IPL.

1. കെ എല്‍ രാഹുല്‍

ഐപിഎല്ലില്‍ ഇതുവരെ 48.01 ശരാശരിയില്‍ 3889 റണ്‍സ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റേതാണ് പട്ടികയിലെ ആദ്യ പേര്. 31 അര്‍ധസെഞ്ചുറികളും നാല് സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. പുറത്താകാതെ 132 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2. ഹാഷിം അംല

ഐപിഎല്‍ ചരിത്രത്തില്‍ 16 മത്സരങ്ങള്‍ കളിച്ച് 577 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനും നിലവില്‍ പഞ്ചാബ് കിംഗ്‌സ് ബാറ്റ്‌സ്മാനുമായ ഹാഷിം അംല രണ്ടാമതാണ്. പുറത്താകാതെ 104 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 44.38 ആണ് അദ്ദേഹത്തിന്റെ ശരാശരി.

3. ഡേവിഡ് വാര്‍ണര്‍

161 മത്സരങ്ങളില്‍ നിന്ന് 42 ശരാശരിയില്‍ 5881 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ ഓപ്പണറും ഈ സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ മൂന്നാമത്. 55 അര്‍ധസെഞ്ചുറികളും നാല് സെഞ്ചുറികളും ഈ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ നേടിയിട്ടുണ്ട്. 125 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

4. എയ്ഡന്‍ മാര്‍ക്രം

18 ഇന്നിങ്സുകളില്‍ നിന്നായി 527 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രമിന്റെ പേര് പട്ടികയില്‍ നാലാം സ്ഥാനത്താണ്. പുറത്താകാതെ 68 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അദ്ദേഹത്തിന്റെ ശരാശരി 40.54 ആണ്.

5. ലെന്‍ഡല്‍ സിമ്മണ്‍സ്

ലെന്‍ഡല്‍ സിമ്മണ്‍സ് നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. ഐപിഎല്‍ ചരിത്രത്തില്‍ 29 മത്സരങ്ങള്‍ കളിച്ച താരം 1079 റണ്‍സ് നേടിയിട്ടുണ്ട്. പുറത്താകാതെ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 39.96 ആണ് ശരാശരി.

(Courtesy: Jagran)

Keywords: IPL 2023, News, National, Mumbai, Top-Headlines, Sports, IPL, Cricket, Players, BCCI, List of batters with the highest average in IPL.
< !- START disable copy paste -->

Post a Comment