Follow KVARTHA on Google news Follow Us!
ad

ED Summons | ലൈഫ് മിഷൻ കേസിൽ എംഎ യൂസഫ് അലിക്ക് ഇഡി നോടീസ്; 16ന് ഹാജരാകാൻ നിർദേശം

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾLife Mission Scam: ED Summons Yusuff Ali for Questioning on March 16
തിരുവനന്തപുരം: (www.kvartha.com) ലൈഫ് മിഷൻ കേസിൽ മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ട് ലുലു ഗ്രൂപ് മേധാവിയും വ്യവസായിയുമായ എംഎ യൂസഫ് അലിക്ക് ഇഡി നോടീസ് അയച്ചു. കൊച്ചിയിലെ ഇഡി ഓഫീസിൽ മാർച് 16 ന് ഹാജരാകാനാണ് നിർദേശമെന്ന് ദി ഹിന്ദു റിപോർട് ചെയ്തു. മാർച് ഒന്നിന് മൊഴി രേഖപ്പെടുത്താൻ സമൻസ് അയച്ചിരുന്നുവെങ്കിലും ആ സമയത്ത് യൂസഫലി വിദേശത്തായിരുന്നു. തുടർന്നാണ് അന്വേഷണ ഏജൻസി രണ്ടാമതും സമൻസ് അയച്ചിരിക്കുന്നത്.

പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്ക് ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമീഷനായും തട്ടിയെടുത്തെന്നാണ് കേസ്. 2020 സെപ്റ്റംബർ 30നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ഏറ്റെടുക്കുകയായിരുന്നു.

Thiruvananthapuram, Kerala, News, Case, Notice, Investigates, CBI, Chief Minister, Secretary, Top-Headlines, Life Mission Scam: ED Summons Yusuff Ali for Questioning on March 16.

കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രടറി സിഎം രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിനിടെയാണ് യൂസഫ് അലിക്ക് നോടീസ് അയച്ചത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി 300 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നോടീസ്.

Keywords: Thiruvananthapuram, Kerala, News, Case, Notice, Investigates, CBI, Chief Minister, Secretary, Top-Headlines, Life Mission Scam: ED Summons Yusuff Ali for Questioning on March 16.
< !- START disable copy paste -->

Post a Comment