Follow KVARTHA on Google news Follow Us!
ad

Lalu Yadav | 'പിതാവിന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ല'; ഭൂമി കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി മകള്‍ രോഹിണി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Patna,Bihar,Treatment,CBI,hospital,National,Twitter,
പാട് ന: (www.kvartha.com) ഭൂമി കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നതിനെതിരെ ലാലുവിന്റെ ഇളയ മകള്‍ രോഹിണി ആചാര്യ രംഗത്ത്. ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തില്‍ കഴിയുന്ന ലാലുവിനെ സിബിഐ ചോദ്യം ചെയ്യുന്നതിനെതിരെയാണ് രോഹിണി ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

അച്ഛനെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് പറഞ്ഞ രോഹിണി അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും നല്‍കി. 'ഇതെല്ലാം ഓര്‍മിക്കപ്പെടും. സമയം വളരെ ശക്തമാണ്' എന്ന് ഹിന്ദിയിലുള്ള ട്വീറ്റില്‍ രോഹിണി പറഞ്ഞു. 74കാരനായ നേതാവിന് ഇപ്പോഴും ഡെല്‍ഹിയിലെ അധികാരക്കസേര ഇളക്കാന്‍ കഴിവുണ്ടെന്നും സഹിഷ്ണുതയുടെ പരിമിതികള്‍ പരീക്ഷിക്കപ്പെടുകയാണെന്നും രോഹിണി പറഞ്ഞു.

Lalu Yadav's Daughter Who Donated Kidney Slams His 'Constant Harassment', Patna, Bihar, Treatment, CBI, Hospital, National, Twitter

കഴിഞ്ഞ ഡിസംബറില്‍ രോഹിണി തന്റെ വൃക്കകളില്‍ ഒന്ന് പിതാവിന് പകുത്ത് നല്‍കിയിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയിലാണ് അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്ക് ശേഷം അടുത്തിടെയാണ് മുന്‍ മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഡെല്‍ഹിയില്‍ മകളും എംപിയുമായ മിസ ഭാരതിയുടെ വസതിയില്‍ കഴിയുകയാണ്. ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മക്കളായ മിസ, ഹേമ എന്നിവരും പ്രതികളായ ഭൂമി തട്ടിപ്പ് കേസിലാണ് ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്യുന്നത്.

Keywords: Lalu Yadav's Daughter Who Donated Kidney Slams His 'Constant Harassment', Patna, Bihar, Treatment, CBI, Hospital, National, Twitter.

Post a Comment