Follow KVARTHA on Google news Follow Us!
ad

Bail | ജോലിക്ക് പകരം ഭൂമി: അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും റാബ്‌റി ദേവിക്കും, മകള്‍ മിസ ഭാരതിക്കും ജാമ്യം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Bail,Court,CBI,National,
ന്യൂഡെല്‍ഹി: (www.kvartha.com) ജോലിക്കു പകരം ഭൂമി അഴിമതി
ക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും റാബ്‌റി ദേവിക്കും മകള്‍ മിസ ഭാരതിക്കും ജാമ്യം അനുവദിച്ച് ഡെല്‍ഹി കോടതി. ഇവര്‍ക്കൊപ്പം മറ്റ് 13 പേര്‍ക്കും കോടതി ജാമ്യം ലഭിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്താതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും കോടതി വിലയിരുത്തി.

Lalu Prasad, Rabri Devi, Misa Bharti granted bail in land-for-job scam case, New Delhi, News, Politics ,Bail, Court, CBI, National

ഈ കേസുമായി ബന്ധപ്പെട്ട് നേരത്തേ തേജസ്വിയുടെ ഡെല്‍ഹിയിലെ വസതിയടക്കം 24 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) പരിശോധന നടത്തിയിരുന്നു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു പകരമായി ഉദ്യോഗാര്‍ഥികളില്‍നിന്നു ഭൂമി തുച്ഛ വിലയ്ക്ക് ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരില്‍ എഴുതി വാങ്ങിയെന്നതാണ് കേസ്. ഇത്തരത്തില്‍ ഉദ്യോഗാര്‍ഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകള്‍ സി ബി ഐ കണ്ടെത്തിയിരുന്നു.

Keywords: Lalu Prasad, Rabri Devi, Misa Bharti granted bail in land-for-job scam case, New Delhi, News, Politics ,Bail, Court, CBI, National.

Post a Comment