2009-ലെ കൊലപാതകശ്രമക്കേസിൽ ജനുവരിയിൽ കവരത്തി സെഷൻസ് കോടതി ഫൈസലിനും മറ്റ് മൂന്ന് പേർക്കും 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു, തുടർന്ന് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം ഫൈസൽ കേരള ഹൈകോടതിയെ സമീപിച്ചു. ജനുവരി 25 ന് സെഷൻസ് കോടതി ശിക്ഷിച്ചത് ഹൈകോടതി സ്റ്റേ ചെയ്തു.
അതേസമയം, ശിക്ഷ ഹൈകോടതി സ്‌റ്റേ ചെയ്‌തിട്ടും ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഫൈസൽ സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. തുടർന്ന് ഹർജി ബുധനാഴ്ച പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് അയോഗ്യത പിൻവലിച്ച് ഉത്തരവിറങ്ങിയത്.
Keywords: New Delhi, National, News, Lakshadweep, Lok Sabha, Supreme Court, Criminal Case, Murder Case, Politics, Political-News, Leader, Top-Headlines, Lakshadweep MP's Lok Sabha Disqualification Revoked.