തന്റെ സീറ്റില്‍ ഇരിക്കുന്ന ഒരു സ്ത്രീയോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട് ഡ്രൈവര്‍ വഴക്കിടുന്നതാണ് വീഡിയോയില്‍ കാണുന്നത്. സീറ്റില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു സീറ്റിലിരുന്ന് ബസ് ഓടിക്കാനാണ് യുവതി ഡ്രൈവറോട് ആവശ്യപ്പെടുന്നത്.
ഷിരിഷ് തോറാട്ട് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് രസകരമായ ഈ വീഡയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം ബസിന് ചുറ്റും തടിച്ചുകൂടിയ പ്രദേശവാസികളാണ് വീഡിയോ പകര്‍ത്തിയത്.
ബസിന്റെ ഡ്രൈവര്‍ സീറ്റില്‍ ഒരു സ്ത്രീ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനടുത്തായി വേറെയും ബസുകള്‍ പാര്‍ക് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍ തിരികെ വന്നപ്പോള്‍, തന്റെ സീറ്റില്‍ ഇരിക്കുന്ന സ്ത്രീയെ കണ്ട് അവരോട് മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഡ്രൈവറുമായി വഴക്കിടുകയായിരുന്നു.
ഈ സമയത്താണ് പിന്നിലെ സീറ്റിലിരിക്കുന്ന യുവതിയുടെ ബന്ധുവായ മുതിര്‍ന്ന സ്ത്രീ മറ്റൊരു സീറ്റില്‍ നിന്ന് ബസ് ഓടിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്നത്. അതേസമയം ഇത് പ്രാങ്ക് വീഡിയോ ആണെന്നും അവകാശപ്പെടുന്നവരുണ്ട്.
Keywords: Lady refuses to vacate driver’s seat: Asks driver to drive bus from any other seat (Video), Mumbai, News, Social Media, Video, Twitter, Clash, National.Indian travel diaries 😂😂😂 Lady and her bahu board a bus and bahu sits in the driver's seat. When the driver asks her to vacate the seat both ladies refuse and ask him to drive the bus from any other seat 😂😂😂
— Shirish Thorat (@shirishthorat) March 12, 2023
Only in India ! pic.twitter.com/NXScZnUlBG