Ladoo | ബിഹാര്‍ നിയമസഭയില്‍ ലഡുവിനെ ചൊല്ലി ആര്‍ ജെ ഡി-ബിജെപി എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം

 


ന്യൂഡെല്‍ഹി: (www.kvartha.com) ബിഹാര്‍ നിയമസഭയില്‍ ലഡുവിനെ ചൊല്ലി ആര്‍ ജെ ഡി-ബിജെപി എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം. ലഡു വിതരണം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കും, മകള്‍ മിസാ ഭാരതിക്കും അടക്കം 13 പേര്‍ക്ക് പ്രത്യേക കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപയുടെ വ്യക്തപരമായ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.


Ladoo | ബിഹാര്‍ നിയമസഭയില്‍ ലഡുവിനെ ചൊല്ലി ആര്‍ ജെ ഡി-ബിജെപി എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം

ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ആര്‍ജെഡി അംഗങ്ങള്‍ നിയമസഭയില്‍ ലഡു വിതരണം ചെയ്യാനെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇരുപാര്‍ടികളുടേയും എംഎല്‍എമാര്‍ പരസ്പരം വാഗ്വാദത്തിലേര്‍പ്പെടുന്നതും ഒടുവില്‍ ആര്‍ജെഡി എംഎല്‍എമാര്‍ കൊണ്ടുവന്ന ലഡു ബിജെപി നേതാക്കള്‍ വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. നിയമസഭ ഹാളിന് പുറത്തുവെച്ചാണ് സംഘര്‍ഷമുണ്ടായത്.

ആര്‍ജെഡി എംഎല്‍എമാരുടേയും ഭരണപക്ഷത്തിന്റേയും ഗുണ്ടായിസമാണ് നിയമസഭയിലുണ്ടായതെന്ന് ബിജെപി കുറ്റപ്പെടുത്തി. അവര്‍ തങ്ങള്‍ക്ക് നേരെ ലഡുവെറിഞ്ഞുവെന്നും വിഷയം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.

Keywords:  Ladoos thrown in Bihar assembly as RJD, BJP fight after Lalu Yadav bail | VIDEO, New Delhi, News, Clash, BJP ,Bail, Assembly, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia