ഭക്ഷണത്തിന്റെ സബ്‌സിഡിയായി സര്‍കാര്‍ ലക്ഷങ്ങളുടെ കുടിശിക നല്‍കാനുണ്ടെന്നും അതിനിടെയാണ് ഫ്യൂസ് ഊരി കെഎസ്ഇബി അധികൃതകരുടെ ക്രൂരതെയെന്നും ഇവര്‍ പറയുന്നു. പത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തുടങ്ങിയ അനന്തപുരി കഫേ ജനകീയ ഹോടെലിലെ വൈദ്യുതിയാണ് വെള്ളിയാഴ്ച ഉച്ചയോടെ കെഎസ്ഇബി വിഛേദിച്ചത്.
ഇതോടെ ഇവിടെ ഫ്രീസറില്‍ സുക്ഷിച്ചിരുന്ന മീനും പച്ചക്കറിയുമെല്ലാം കേടാകുന്ന അവസ്ഥയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു. ദിവസേന ആയിരത്തിലധികം ആളുകളാണ് കുടുംബശ്രീക്കാര്‍ നടത്തുന്ന ഈ ഹോടെലില്‍ ഭക്ഷണം കഴിക്കാനെത്തുന്നത്.
ഏഴുമാസത്തെ സബ്‌സിഡി തുകയായി 13,55,690 രൂപ സര്‍കാര്‍ നല്‍കാനുണ്ടെന്നും അതിനിടെയാണ് ഒരു മാസത്തെ ബില്‍ അടച്ചില്ലെന്നതിന്റെ പേരില്‍ കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരി ക്രൂരത കാണിച്ചതെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.
Keywords: KSEB disconnects electricity supply in Janakeeya hotel, Thiruvananthapuram, Thiruvananthapuram, News, Hotel, KSEB, Allegation, Kerala, Food.