Follow KVARTHA on Google news Follow Us!
ad

KSEB | 'കൃത്യമായി വൈദ്യുതി ബില്‍ അടച്ചിട്ടും മന്ത്രിയുടെ വീടിന്റെ കണക്ഷന്‍ കട് ചെയ്ത് കെ എസ് ഇ ബി അധികൃതര്‍'; പിന്നീട് സംഭവിച്ചത്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Alappuzha,News,KSEB,Minister,Kerala,Complaint,
ആലപ്പുഴ: (www.kvartha.com) കൃത്യമായി വൈദ്യുതി ബില്‍ അടച്ചിട്ടും മന്ത്രിയുടെ വീടിന്റെ കണക്ഷന്‍ കെ എസ് ഇ ബി അധികൃതര്‍ കട് ചെയ്തതായി പരാതി. കൃഷി മന്ത്രി പി പ്രസാദിന്റെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് നൂറനാട് വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ ഈ മാസം രണ്ടിന് കട് ചെയ്തത്. സംഭവം വിവാദമായതോടെ കഴിഞ്ഞദിവസം ജീവനക്കാരെത്തി വൈദ്യുതി പുന: സ്ഥാപിച്ചു. വ്യാഴാഴ്ച വിച്ഛേദിച്ച വൈദ്യുതി തിങ്കളാഴ്ചയോടെയാണ് പുനഃസ്ഥാപിച്ചത്.

നൂറനാട് വൈദ്യുതി ഓഫീസിന്റെ പരിധിയില്‍ പാലമേല്‍ മറ്റപ്പള്ളിയിലാണ് മന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്നത്. 490 രൂപയുടെ ബില്‍ ആണ് വന്നത്. മന്ത്രി ഫെബ്രുവരി 24 ന് രാവിലെ 9.38 ന് ഓണ്‍ലൈനായി ബില്‍ തുകയായ 490 രൂപയും അടച്ചിരുന്നു. എന്നാല്‍ ബില്‍ അടച്ചതിനുശേഷം മാര്‍ച് രണ്ടാം തീയതിയാണ് കണക്ഷന്‍ കട് ചെയ്തിരിക്കുന്നത്. ഫ്യൂസ് ഊരി മാറ്റാതെ വൈദ്യുതി പോസ്റ്റില്‍ നിന്നും കേബിള്‍ വിച്ഛേദിച്ചാണ് കെ എസ് ഇ ബി ജീവനക്കാര്‍ കണക്ഷന്‍ കട് ചെയ്തത്.

KSEB authorities cut the connection of the minister's house, Alappuzha, News, KSEB, Minister, Kerala, Complaint.

മന്ത്രിയും കുടുംബവും തിരുവനന്തപുരത്താണ് താമസമെങ്കിലും പലപ്പോഴും നൂറനാട്ടെ കുടുംബ വീട്ടില്‍ എത്താറുണ്ട്. ഇവിടെ മന്ത്രിയെ കാണാന്‍ പാര്‍ടിക്കാരും, സമീപവാസികളും, സന്ദര്‍ശകരുമൊക്കെ വരാറുമുണ്ട്. കഴിഞ്ഞ ഞായറാഴ്ച മന്ത്രി വീട്ടിലെത്തിയപ്പോഴാണ് വൈദ്യുതി ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് വിവരം അന്വേഷിക്കാന്‍ പാര്‍ടി പഞ്ചായത് അംഗമായ കെ അജയഘോഷിനെ ചുമതലപ്പെടുത്തിയാണ് മന്ത്രി മടങ്ങിയത്.

അജയഘോഷ് വൈദ്യുതി ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് ബില്‍ അടക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ കട് ചെയ്തിരിക്കുന്നതെന്ന് അറിയുന്നത്. ഉടന്‍ തന്നെ വിവരം മന്ത്രിയെ ധരിപ്പിച്ചു. ഫെബ്രുവരി 24-നു പണമടച്ചത് ശ്രദ്ധിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇത്തരമൊരു പിഴവ് സംഭവിച്ചത്. തുടര്‍ന്ന് ബില്‍ അടച്ചെന്ന് ബോധ്യമായതോടെ ഉദ്യോഗസ്ഥരെത്തി പോസ്റ്റിലേക്കുള്ള കണക്ഷന്‍ വയര്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

Keywords: KSEB authorities cut the connection of the minister's house, Alappuzha, News, KSEB, Minister, Kerala, Complaint.

Post a Comment