Follow KVARTHA on Google news Follow Us!
ad

Died | തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ കാല്‍വഴുതി; വീടിന്റെ മുകളില്‍നിന്ന് വീണ് യൂത് ലീഗ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം


കോഴിക്കോട്: (www.kvartha.com) വീടിന്റെ മുകളില്‍നിന്ന് വീണ് യൂത് ലീഗ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം. നരിപ്പറ്റ മീത്തല്‍വയലിലെ മുസ്ലിം യൂത് ലീഗ് പ്രാദേശിക നേതാവ് തെറ്റത്ത് അനസാണ് (39) മരിച്ചത്. യൂത് ലീഗ് ശാഖ ഭാരവാഹിയും എസ് കെ എസ് എസ് എഫിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

News,Kerala,State,Kozhikode,Local-News,Death,Obituary,Accident,Muslim-League, Kozhikode: Youth league leader dies after fall from house roof


ടെറസില്‍ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അസ്മ. മക്കള്‍: അഫ്‌ലഹ്, അയി സമഹ്‌റിന്‍. പിതാവ്: പരേതനായ തെറ്റത്ത് അമ്മത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങള്‍: ഹമീദ്, അര്‍ശാദ് (ഇരുവരും യുഎഇ), അസീസ് (ഖത്വര്‍), ആസ്യ, ഹസീന, അര്‍ശിന.

Keywords: News,Kerala,State,Kozhikode,Local-News,Death,Obituary,Accident,Muslim-League, Kozhikode: Youth league leader dies after fall from house roof 

Post a Comment