കോഴിക്കോട്: (www.kvartha.com) ഉള്ളിയേരി പാലത്തില്‍ ടാങ്കര്‍ ലോറി സ്‌കൂടറിലിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. വടകര കക്കട്ടില്‍ അരൂര് ചേടിക്കുന്നുമ്മല്‍ അബ്ദുര്‍ റഹ്മാന്‍ (43) ആണ് മരിച്ചത്.
കൊയിലാണ്ടി ഭാഗത്തുനിന്നും വരികയായിരുന്നു ലോറിയും സ്‌കൂടര്‍ യാത്രക്കാരനും. ലോറി തട്ടിയതിനെ തുടര്‍ന്ന് സ്‌കൂടര്‍ റോഡരികിലേക്കും, അബ്ദുര്‍ റഹ്മാന്‍ ലോറിക്കടിയിലേക്കും മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ തലയിലൂടെയും വയറിലൂടെയും ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങി.
ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ തന്നെ മൊടക്കല്ലൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ നഫ് ലയുടെ എകരൂരിലെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് യുവാവിനെ മരണം കവര്‍ന്നത്. മക്കള്‍: മുഹമ്മദ് സിയാദ്, ഫൈഹ മറിയം. പിതാവ്: പരേതനായ മൂസ. ഉമ്മ: പരേതയായ കുഞ്ഞാമി. സഹോദരങ്ങള്‍: മുഹമ്മദ്, സാറ, സുബൈദ, ആസ്യ, പരേതയായ ബിയ്യാത്തു.
Keywords: News, Kerala, State, Kozhikode, Accident, Accidental Death, Local-News, Road, Death, Case, Police, Vehicles, Kozhikode: Youth died in Ulliyeri after tanker lorry crashes in to scooter