കോഴിക്കോട്: (www.kvartha.com) റഷ്യന്‍ യുവതി പരുക്കേറ്റ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ വനിത കമീഷന്‍ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷന്‍ ഓഫീസറോട് വനിതാ കമിഷന്‍ അടിയന്തര റിപോര്‍ട് തേടി. സംഭവത്തിന് ശേഷം കാണാതായ കൂരാച്ചുണ്ട് സ്വദേശിയായ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, ഐസിയുവില്‍ നിന്ന് മാറ്റിയ ശേഷം യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഇതിനായി റഷ്യന്‍ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടന്‍ തേടാനും കമിഷന്‍ നിര്‍ദേശം നല്‍കി. റഷ്യന്‍ ഭാഷ സംസാരിക്കുന്നയാളുടെ സഹായത്തോടെ മൊഴിയെടുത്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൂരാച്ചുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി സുനില്‍കുമാര്‍ അറിയിച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പമാണ് യുവതി ഖത്വറില്‍ നിന്നെത്തിയത്. വ്യാഴാഴ്ചയാണ് പരുക്കേറ്റ നിലയില്‍ റഷ്യന്‍ യുവതിയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് വീടിന്റെ ഒന്നാം നിലയില്‍ നിന്നും ചാടിയതിനെ തുടര്‍ന്നാണ് യുവതിക്ക് പരുക്കേറ്റതെന്നാണ് വിവരം.
യുവാവിന്റെ വീട്ടില്‍ പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. വീട്ടില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് യുവതി പ്രാണരക്ഷാര്‍ഥം മുകള്‍നിലയില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. റഷ്യന്‍ യുവതിയും ആണ്‍സുഹൃത്തും കൂരാച്ചുണ്ടില്‍ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. കൂരാച്ചുണ്ട് പൊലീസെത്തിയാണ് പരുക്കേറ്റ് കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്.
Keywords: News, Kerala, State, Kozhikode, Local-News, attack, Case, Police, Custody, Kozhikode: Russian Woman came with Malayali Boyfriend found injured