കണ്ണൂര്‍: (www.kvartha.com) രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശിയായ സഹീര്‍ എന്നയാളില്‍ നിന്നാണ് അരക്കോടിയുടെ സ്വര്‍ണം പിടികൂടിയതെന്നും പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡിആര്‍ഐ കണ്ണൂര്‍ യൂനിറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് നടത്തിയ പരിശോധനയിലാണ് അബൂദബിയില്‍ നിന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ സഹീറില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തത്.
പിടികൂടുമ്പോള്‍ 1069 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 922 ഗ്രാം സ്വര്‍ണമാണ് ലഭിച്ചതെന്നും ഇതിന് 51,30,930 രൂപ വരുമെന്നും കസ്റ്റംസ് അറിയിച്ചു.
Keywords: News,Kerala,State,Kannur,Gold,Gold Price,Arrested,Crime,Accused,Seized,Local-News,Airport, Kozhikode native arrested with gold at Kannur airport