കോഴിക്കോട്: (www.kvartha.com) ഭാര്യയ്ക്ക് കൊടുക്കാന്‍ ഉത്തരവിട്ട പണം നല്‍കാതെ യുവാവ് വിദഗ്ധമായി കോടതിയില്‍ നിന്ന് മുങ്ങി. വടകര കുടുംബ കോടതി ജഡ്ജി പൊലീസിനെ ഏല്‍പിച്ച കൊയിലാണ്ടി സ്വദേശി മുഹമ്മദ് ജാസിം ആണ് വനിതാ പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്.
വടകര കുടുംബ കോടതിയിലാണ് സംഭവം. ഭാര്യയ്ക്ക് 29.64 ലക്ഷം രൂപ നല്‍കാനായിരുന്നു കോടതി വിധി. ഇത് നടപ്പാക്കിക്കിട്ടാന്‍ ഭാര്യ ഹര്‍ജിയും നല്‍കി. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മുഹമ്മദ് ജാസിം തുക അടയ്ക്കാതെ വന്നതോടെ ജഡ്ജി ഇയാളെ തുടര്‍നടപടികള്‍ക്കായി കോടതിയില്‍ ഡ്യൂടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസറെ ഏല്‍പിക്കുകയായിരുന്നു.
തുടര്‍ന്ന് വനിതാ പൊലീസ് വിവരം വനിതാ സെല്‍ വഴി കൊയിലാണ്ടി സ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍ ഇതിനിടെ, ജാസിം ഫോണ്‍ ചെയ്തുകൊണ്ട് പുറത്തേക്ക് നടന്നുപോയി. വനിത പൊലീസ് പിന്നാലെ പോയെങ്കിലും ഇയാള്‍ കോടതി പരിസരത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കോടതി വടകര പൊലീസിന് നിര്‍ദേശം നല്‍കി.
Keywords: News, Kerala, State, Kozhikode, Court, Crime, Police, Accused, Wife, Husband, Lady police, Police, Kozhikode: Husband ran away court after judge orders to pay 29 lakhs to wife