Follow KVARTHA on Google news Follow Us!
ad

Molestation | മെച്ചപ്പെട്ട ജോലി വാഗ്ദാനം നല്‍കി ഡോക്ടറെ പീഡിപ്പിച്ചതായി പരാതി; സഹപ്രവര്‍ത്തകനായ നഴ്‌സിനായി തിരച്ചില്‍ ഊര്‍ജിതം

Kozhikode: Doctor molested by nurse#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ നഴ്‌സ് പീഡിപ്പിച്ചതായി പരാതി. മൈസൂറിലെ ആശുപത്രിയില്‍ ഡോക്ടറായ യുവതിയെയാണ്, നഴ്‌സായ മലയാളി യുവാവ് കോഴിക്കോട് വച്ച് പീഡിപ്പിച്ചതെന്നാണ് പരാതി.

സംഭവത്തെ കുറിച്ച് കോഴിക്കോട് കസബ പൊലീസ് പറയുന്നത്: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. മൈസൂറിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്‌സായ തൃശൂര്‍ സ്വദേശി നിസാം ബാബു(24)വാണ് പീഡിപ്പിച്ചത്. 

കോയമ്പതൂരിലെ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പതൂരിലേക്ക്
കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഹോടെലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോടെലുകളില്‍ കൊണ്ടുപോയി അഞ്ച് തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

News,Kerala,State,Kozhikode,Molestation,Doctor,Complaint,Crime,Nurse,Police,police-station, Kozhikode: Doctor molested by nurse


ഒടുവില്‍ കെണിയില്‍ അകപ്പെട്ടെന്ന് മനസിലാക്കിയ യുവതി ഇയാളുടെ ഫോണ്‍നമ്പര്‍ ബ്ലോക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് പ്രതികാരമായി ഡോക്ടറുടെ നഗ്‌നചിത്രങ്ങള്‍ പ്രതി നിസാം ബാബു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി സമീപിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords: News,Kerala,State,Kozhikode,Molestation,Doctor,Complaint,Crime,Nurse,Police,police-station, Kozhikode: Doctor molested by nurse

Post a Comment