കോഴിക്കോട്: (www.kvartha.com) മേപ്പാടിയില്‍ വാഹനാപകടത്തില്‍ ബാലന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.
മേപ്പാടി നെടുങ്കരണയില്‍ പന്നി കുറുകെചാടി ഓടോ റിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് നാലരവയസുകാരന്‍ മരിച്ചത്. സുബൈറയുടെ കടച്ചിക്കുന്നിലെ വീട്ടില്‍നിന്ന് ഓടത്തോടിലെ വീട്ടിലേക്ക് ഓടോ റിക്ഷയില്‍ വരുന്നതിനിടെയാണ് അപകടമുണ്ടായത്.
നെടുങ്കരണയില്‍വെച്ച് സമീപത്തെ തേയിലത്തോട്ടത്തില്‍ നിന്നും അപ്രതീക്ഷിതമായി പന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓടോ റിക്ഷ മറിയുകയായിരുന്നു. അപകടത്തില്‍ അമ്മ സുബൈറയ്ക്കും സഹോദരന്‍ മുഹമ്മദ് അമീനും പരുക്കേറ്റു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News, Kerala, State, Kozhikode, Local-News, Accident, Accidental Death, Kozhikode: Boy died after auto-rickshaw overturned accident