കോട്ടയം: (www.kvartha.com) എരുമേലിയില്‍ വാഹനാപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. പാണപിലാവ് കരിമാലിപ്പുഴ കെ എം അനില്‍ കുമാര്‍ (സജി-55) ആണ് മരിച്ചത്. മഴയില്‍ റോഡിലേക്ക് ഒലിച്ചെത്തിയ മണലില്‍ ബൈക് തെന്നി മറിഞ്ഞുവീണ അനില്‍ കുമാറിന്റെ ദേഹത്തേക്ക് പിന്നാലെ വന്ന കാര്‍ കയറിയിറങ്ങുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയില്‍ എംഇഎസ് കോളജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലാണ് അപകടം നടന്നത്. ബൈക് മണലില്‍ കയറി നിയന്ത്രണം വിട്ട് റോഡിന്റെ നടുവിലേക്ക് മറിയുകയായിരുന്നുവെന്നും പിന്നാലെ എത്തിയ കാറിന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താനോ വെട്ടിച്ചുമാറ്റാനോ കഴിഞ്ഞില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ അനില്‍കുമാറിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു. വടശേരിക്കരയിലെ സൂപര്‍മാര്‍കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: സുശീല. മകന്‍: അജേഷ്.
Keywords: News, Kerala, State, Kottayam, Accident, Accidental Death, Local-News, Death, Obituary, Kottayam: Security guard died in road accident