Follow KVARTHA on Google news Follow Us!
ad

Kottayam Nazeer | ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി; ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമാ തിരക്കുകളിലേക്ക് മടങ്ങിയെന്ന് നടന്‍ കോട്ടയം നസീര്‍

Kottayam Nazeer back to cinema after hospital days#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) കഴിഞ്ഞയാഴ്ചയായിരുന്നു നടന്‍ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ, ആരോഗ്യനിലയില്‍ പുരോഗതി നേടി സിനിമാ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് നടന്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തുവെന്ന് താരം പറഞ്ഞു. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അസുഖ വിവരം ഫോണില്‍ വിളിച്ച് അന്വേഷിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും ഒക്കെ നസീര്‍ നന്ദി പറയുകയും ചെയ്തു.

News,Kerala,State,Kochi,Entertainment,Actor,Cinema,Cine Actor,hospital,Health,Lifestyle & Fashion, Kottayam Nazeer back to cinema after hospital days


'ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു... എന്നെ ചികില്‍സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും... പരിചരിച്ച നഴ്‌സുമാര്‍ക്കും എന്റെ അസുഖ വിവരം ഫോണില്‍ വിളിച്ചു അന്വേഷിക്കുകയും..... വന്നു കാണുകയും..... എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി', നസീര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഫെബ്രുവരി 27നാണ് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചിത്രകാരനായും കോട്ടയം നസീര്‍ ശ്രദ്ധേ നേടിയിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളില്‍ ഡബിംഗ് ആര്‍ടിസ്റ്റായും കോട്ടയം നസീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: News,Kerala,State,Kochi,Entertainment,Actor,Cinema,Cine Actor,hospital,Health,Lifestyle & Fashion, Kottayam Nazeer back to cinema after hospital days

Post a Comment