കോട്ടയം: (www.kvartha.com) വാകത്താനത്ത് ബൈക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരുക്കേറ്റ ബാങ്ക് 24 കാരി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകള്‍ ആര്യ (അനിമോള്‍) ആണ് മരിച്ചത്. തിരുവല്ലയില്‍ ഒരു ബാങ്കിലെ ജീവനക്കാരിയാണ്.
ബൈകിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് പരുക്കേറ്റ യുവതി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 28ന് ഫീല്‍ഡ് വര്‍കിന് പോകുന്നതിനിടെ തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം സംഭവിച്ചത്. മാതാവ്: ബിന്ദു. സഹോദരങ്ങള്‍: ആതിര, കണ്ണന്‍.
Keywords: News, Kerala, State, Kottayam, Local-News, bike, Accident, Bank, Death, Obituary, Kottayam: 24-year-old girl died after being injured in bike accident