കൊട്ടിയൂര്‍: (www.kvartha.com) ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി അവലോകന യോഗം ചേര്‍ന്നു. കൊട്ടിയൂര്‍ പഞ്ചായത് പ്രസിഡന്റ് റോയ് നമ്പുടാകം യോഗം ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എംആര്‍ മുരളി അധ്യക്ഷത വഹിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ ജനാര്‍ദനന്‍, ദേവസ്വം ബോര്‍ഡ് കമിഷണര്‍ പി നന്ദകുമാര്‍, തലശ്ശേരി ഡിവിഷന്‍ അസി. കമിഷണര്‍ എന്‍കെ ബിജു, കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ സുബ്രഹ്‌മണ്യന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, പികെ സുധി, എക്‌സിക്യൂടീവ് ഓഫീസര്‍ നാരായണന്‍, ബ്ലോക് പഞ്ചായത് അംഗങ്ങളായ കെഎന്‍ സുനീന്ദ്രന്‍, ഇന്ദിര ശ്രീധരന്‍, പഞ്ചായത് അംഗങ്ങളായ ജോണി ആമക്കാട്ട് വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധ സംഘടന പ്രതിനിധികളായ പിസി രാമകൃഷ്ണന്‍, പിഎസ് മോഹനന്‍, കെ സുനില്‍ കുമാര്‍, പി തങ്കപ്പന്‍, കൊട്ടിയൂര്‍ ശശി എന്നിവര്‍ പങ്കെടുത്തു.
ഉത്സവത്തിന് എത്തുന്നവര്‍ക്ക് വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആവശ്യങ്ങള്‍ ചര്‍ച ചെയ്തു.
Keywords:
Kotiyur Vaishakhotsavam: Review meeting held for preparations, Kannur, News, Inauguration, Religion, Meeting, Festival, Kerala.