കൊല്ലം: (www.kvartha.com) ചവറയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. തേവലക്കര അരിനല്ലൂര്‍ സന്തോഷ് ഭവനില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ലില്ലി വര്‍ഗീസ് (62), മകന്‍ സോണി വര്‍ഗീസ് (38) എന്നിവരാണ് മരിച്ചത്. സെക്രടേറിയറ്റില്‍ പൊതുഭരണ വകുപ്പില്‍ അസി.സെക്ഷന്‍ ഓഫിസറാണ് സോണി.
വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി കതക് പൊളിച്ചു കയറിയപ്പോള്‍ അമ്മയെയും മകനെയും ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വീടിനുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങാനുള്ള വഴികളെല്ലാം അടച്ച് പൂട്ടിയിരുന്നു. ഇരുവരുടെയും ശരീരത്തില്‍ നേരിട്ട് പൊള്ളലേറ്റിട്ടില്ലെന്നും വീട്ടിലെ ഉപകരണങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എല്ലാ മുറികളിലും പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ചൂടും പുകയും ഏറ്റു വെന്തു മരിച്ചതായാണ് പ്രാഥമിക നിഗമനം.
Keywords: News, Kerala, State, Kollam, Found Dead, Obituary, Local-News, Fire, Police, Kollam: Woman and son found dead