Follow KVARTHA on Google news Follow Us!
ad

Fire | അവിശ്വസനീയമായ കാഴ്ച; കിണറ്റില്‍നിന്ന് കോരി എടുക്കുന്ന കുടിവെള്ളം തീയിട്ടാല്‍ ആളിക്കത്തുന്നു!

Kollam: Well water Catches Fire#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊല്ലം: (www.kvartha.com) തികച്ചും അവിശ്വസനീയമായ കാഴ്ചയാണ് അഞ്ചാലുംമൂട്ടിലെ ഒരു വീട്ടില്‍ നടക്കുന്നത്. കിണറ്റില്‍നിന്ന് കോരി എടുക്കുന്ന കുടിവെള്ളം തീയിട്ടാല്‍ ഉടന്‍തന്നെ ആളിക്കത്തുന്നു. ഈ പരിസരങ്ങളിലെ വീടുകളിലെല്ലാം സമാനാവസ്ഥ അരങ്ങേറുന്നുണ്ടെങ്കിലും സുജീഷിന്റെ വീട്ടിലാണ് ദിനേന വെള്ളം ഇന്ധനമായി മാറുന്നതെന്ന് കുടുംബം പറയുന്നു. 

ഈ അവസ്ഥ തുടങ്ങിയിട്ട് രണ്ടര വര്‍ഷം പിന്നിടുന്നുവെന്നും ഇതുസംബന്ധിച്ച് പരാതി പറഞ്ഞ് മടുത്തുവെന്നും യാതൊരു ഫലവുമുണ്ടായില്ലെന്നും ദുരിതത്തിലായ കുടുംബം ആരോപിക്കുന്നു. സുജീഷിന്റെ വീട്ടില്‍ മാത്രമല്ല അയല്‍വാസികളുടെ കിണറിലും ചിലപ്പോള്‍ വെള്ളം ഇന്ധനമായി മാറുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളമൊഴിച്ചാല്‍ സാധാരണ ഗതിയില്‍ തീ കെടേണ്ടതാണ്. പക്ഷേ ഇവിടെ ഓരോ തുള്ളി വെള്ളം ഒഴിക്കും തോറും തീ ആളിക്കത്തുകയാണ്.

2021 ലാണ് ഇതാദ്യമായി ഉണ്ടാകുന്നതെന്നും ഏതോ പമ്പില്‍ നിന്നുള്ള ലീകാണ് വെള്ളത്തില്‍ ഇന്ധനത്തിന്റെ സാനിധ്യത്തിന് കാരണെന്നും കുടുംബം പറയുന്നു. തുടര്‍ന്ന് പരാതി കൊടുക്കുകയും ഹെല്‍തില്‍ അറിയിക്കുകയും ചെയ്തുവെന്നും അവിടെ നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ ഡീസലിന്റെയോ പെട്രോളിന്റെയോ അംശമുണ്ടെന്ന് തെളിഞ്ഞതായും കുടുംബം പറഞ്ഞു.

News, Kerala, State, Kollam, Well, Water, Drinking Water, Local-News, Fire, Complaint, Kollam: Well water Catches Fire.


എന്നാല്‍ സംഭവത്തിന് പിന്നില്‍ നിരവധി കാരണങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ശാസ്ത്രീയതയെന്തായാലും അടിസ്ഥാനപരമായി ഇതില്‍ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: News, Kerala, State, Kollam, Well, Water, Drinking Water, Local-News, Fire, Complaint, Kollam: Well water Catches Fire.

Post a Comment