Follow KVARTHA on Google news Follow Us!
ad

Seized | ചവറയില്‍ 214 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ പൊലീസ് പിടിയില്‍

Kollam: Three youths arrested with 214 grams of MDMA #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്ലം: (www.kvartha.com) ചവറയില്‍ കാറില്‍ കടത്തുകയായിരുന്ന 214 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. കുണ്ടറ സ്വദേശികളായ നജ്മല്‍, സെയ്താലി, അല്‍ത്താഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പൊലീസ് നടത്തിയ വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെ പുലര്‍ചെ മൂന്നു മണിയോടെയായിരുന്നു പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.


News,Kerala,State,Kollam,Local-News,Drugs,Arrested,Youth,Accused,Police, Crime, Kollam: Three youths arrested with 214 grams of MDMA


അതേസമയം, തൊടുപുഴയില്‍ കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി. മുട്ടത്തു നിന്നും കരിമണ്ണൂരില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായാണ് ഈ മയക്കുമരുന്നുകളെല്ലാം എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊടുപുഴ ഡി വൈ എസ് പി മധു ബാബുവും സംഘവുമാണ് ലഹരി സംഘത്തെ കുടുക്കിയത്.

Keywords: News,Kerala,State,Kollam,Local-News,Drugs,Arrested,Youth,Accused,Police, Crime, Kollam: Three youths arrested with 214 grams of MDMA 

Post a Comment