കൊല്ലം: (www.kvartha.com) അഞ്ചലില്‍ എസ്ബിഐ എടിഎമ്മില്‍ മോഷണശ്രമം. പനച്ചിവിളയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. എടിഎം മെഷിന്‍ തകര്‍ത്ത നിലയിലാണ് ഉള്ളത്.
സംഭവത്തെ കുറിച്ച് അഞ്ചല്‍ പൊലീസ് പറയുന്നത്: തിങ്കളാഴ്ച വൈകിട്ട് എടിഎമ്മില്‍ പൈസ നിറക്കാന്‍ ബാങ്ക് അധികൃതര്‍ എത്തിയപ്പോഴാണ് പണം നിറക്കുന്ന ഭാഗം തുറന്ന് കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ച വൈകുന്നേരം വരെയും എടിഎം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞായറാഴ്ച വെളുപ്പിനെയാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമാകുന്നത്.
എടിഎം കവര്‍ച നടത്തുന്ന അന്യദേശ മോഷ്ടാക്കള്‍ ഉള്‍പെടെയുള്ളവരിലേക്കാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നത്. മോഷ്ടാവിനെ പിടികൂടാന്‍ വേണ്ടി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ ശേഖരിച്ചുവരികയാണ്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.
പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ബാങ്ക് രേഖകളും മറ്റും പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളുയെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, State, Kollam, ATM, theft, Robbery, Complaint, Police, Accused, SBI, Bank, Kollam: Robbery Attempt at SBI ATM